കോവിഡ് വ്യാപനം; ഒഡിഷയിലും പടക്ക വിൽപ്പനക്ക് നിരോധനം

By Staff Reporter, Malabar News
FIRECRACKERS-ban-inhariyana
Representational Image
Ajwa Travels

ഭുവനേശ്വര്‍: രാജസ്‌ഥാന് പിന്നാലെ ഒഡിഷയിലും ദീപാവലി ആഘോഷ വേളയില്‍ അടക്കം പടക്ക വില്‍പ്പനക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.

വായു മലിനീകരണവും മറ്റ് ബുദ്ധിമുട്ടുകളും കോവിഡിനെ സ്വാധീനിക്കുമെന്ന പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം. നവംബര്‍ 10 മുതല്‍ 30 വരെ പടക്കങ്ങളുടെ വില്‍പ്പന, ഉപയോഗം എന്നിവക്കാണ് നിരോധനം.

‘കോവിഡ് കാലത്ത് പടക്കങ്ങളുടെ ഉപയോഗം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും, ശൈത്യകാലത്ത് ഇത് കൂടുതല്‍ ഗുരുതര സാഹചര്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. ഇതിനാല്‍ ഒഡിഷ സര്‍ക്കാര്‍ നവംബര്‍ 10 മുതല്‍ 30 വരെ ഇവയുടെ വില്‍പ്പന, ഉപയോഗം എന്നിവക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണ്’ സര്‍ക്കാര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

പടക്കങ്ങളുടെ ഉപയോഗം നൈട്രസ് ഓക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നീ മാരകമായ മൂലകങ്ങളുടെ തോത് വന്‍ തോതില്‍ ഉയര്‍ത്തുമെന്നും കുറിപ്പില്‍ പറയുന്നു. ഇത് കോവിഡ് ബാധിതര്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് 2005ലെ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള ശിക്ഷ നടപടികള്‍ നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ രാജസ്‌ഥാന്‍ സര്‍ക്കാരും സമാനമായി പടക്കങ്ങളുടെ ഉപയോഗത്തിനും,വില്‍പ്പനക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Read Also: അര്‍ണബ് ഗോസ്വാമിയുടെ അറസ്‌റ്റ് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; പ്രകാശ് ജാവദേദ്കര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE