ജാമ്യാപേക്ഷ തള്ളി; ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് സുപ്രീം കോടതിയില്‍

By Syndicated , Malabar News
MALABARNEWS-ARNAB
Arnab Goswami
Ajwa Travels

ന്യൂഡെല്‍ഹി: ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് ജീവനൊടുക്കിയ കേസില്‍ ആത്‍മഹത്യ പ്രേരണക്കുറ്റത്തിന് അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു.

ദീപാവലി അവധിയായിട്ടും പ്രത്യേകം കോടതി ചേര്‍ന്നാണ് അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചത്. എന്നാല്‍ അറസ്‌റ്റ് നിയമവിരുദ്ധമാണെന്നും കേസ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നുമുള്ള വാദം ജസ്‌റ്റിസുമാരായ എസ്എസ് ഷിന്‍ഡേയും എംഎസ് കാര്‍ണിക്കുമടങ്ങുന്ന ബെഞ്ച് തള്ളുകയായിരുന്നു.

വിചാരണ കോടതിയെ മറികടന്ന് കൊണ്ട് അര്‍ണബിന് ജാമ്യം അനുവദിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ഹൈക്കോടതി വ്യക്‌തമാക്കിയത്. അര്‍ണബിന് ജാമ്യം നേടാനായി സെഷന്‍സ് കോടതിയെ സമീപിക്കാം എന്ന നിലപാടും കോടതി മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെയാണ് അര്‍ണബ് സമീപിച്ചിരിക്കുന്നത്.

Read also: വിജയം മഹാസഖ്യത്തിന് തന്നെ; ബീഹാറില്‍ ആശങ്ക വേണ്ടെന്ന് ആര്‍ജെഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE