റസിഡൻസി നിയമം ലംഘിക്കാത്ത പ്രവാസികൾക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് ദുബായ്

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിച്ച ദുബായിലെ പ്രവാസികൾക്കും ഇമറാത്തി സ്‌പോൺസർമാർക്കുമാണ് ആനുകൂല്യം ലഭ്യമാവുക.

By Senior Reporter, Malabar News
Malabarnews_dubai
Representational image
Ajwa Travels

ദുബായ്: പത്ത് വർഷമായി റസിഡൻസി നിയമങ്ങൾ ലംഘിക്കാത്ത പ്രവാസികൾക്കും ഇമറാത്തി സ്‌പോൺസർമാർക്കും പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. നവംബർ ഒന്നുമുതൽ ഇത്തരക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് അറിയിപ്പ്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിച്ച ദുബായിലെ പ്രവാസികൾക്കും ഇമറാത്തി സ്‌പോൺസർമാർക്കുമാണ് ആനുകൂല്യം ലഭ്യമാവുക. ‘ദി ഐഡിയൽ ഫെയ്‌സ്’ എന്നാണ് പുതിയ പദ്ധതിയുടെ പേര്.

ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ

1. ആമർ സെന്ററുമായി ബന്ധപ്പെടുമ്പോൾ സേവനത്തിൽ മുൻഗണന

2. ആമർ സെന്ററുകളിൽ ദി ഐഡിയൽ ഫെയ്‌സ് പ്രവാസികൾക്കായി പ്രത്യേക ക്യൂ സംവിധാനം

3. ഡിജിറ്റൽ അഭിനന്ദന സർട്ടിഫിക്കറ്റ്

4. മുതിർന്ന പൗരൻമാർക്ക് സ്വന്തം വസതികളിൽ മൊബൈൽ സേവന വാഹനം വഴി സേവനങ്ങൾ ലഭിക്കും. ആദ്യഘട്ടത്തിൽ വ്യക്‌തികൾക്ക് മാത്രമാണ് പ്രത്യേക അവകാശങ്ങൾ ലഭിക്കുക. രണ്ടാംഘട്ടത്തിൽ സ്‌ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ആനുകൂല്യത്തിനുള്ള യോഗ്യത

1. അപേക്ഷകർ വിദേശികളോ യുഎഇ പൗരൻമാരോ ആയിരിക്കണം. കുറഞ്ഞത് പത്ത് വർഷമെങ്കിലും ദുബായിൽ താമസിക്കണം

2. കഴിഞ്ഞ പത്ത് വർഷമായി റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്ത ഒന്നോ അതിലധികമോ വ്യക്‌തികളുടെ സ്‌പോൺസർ ആയിരിക്കണം (സ്വദേശികൾക്ക്)

3. സ്‌പോൺസർക്ക് നടപ്പുവർഷം റസിഡൻസി ലംഘനങ്ങളൊന്നും രേഖപ്പെടുത്താൻ പാടില്ല (സ്വദേശികൾക്ക്)

Health| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE