മുംബൈ: ചില നേതാക്കൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചന്ദ്രനെയും നക്ഷത്രങ്ങളെയും വോട്ടർമാർക്ക് വാഗ്‌ദാനം നൽകാറുണ്ട്. എന്നാൽ പിന്നീട് അതെല്ലാം മറക്കും. പക്ഷെ ശിവസേന മറ്റുള്ളവരെപ്പോലെയല്ല; ബിജെപിയെ ലക്ഷ്യമിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
നിങ്ങൾ ഞങ്ങൾക്ക് ഇതെല്ലാം വാഗ്‌ദാനം നൽകിയിരുന്നില്ലേ എന്ന് ആളുകൾ ചോദിക്കുമ്പോൾ, ഈ നേതാക്കൾ പറയുന്നത് തിരഞ്ഞെടുപ്പ് സമയത്ത് അത്തരം കാര്യങ്ങൾ പറയുമെന്നാണ്; സംസ്‌ഥാന ഉദ്യോഗസ്‌ഥരുമായി നടത്തിയ യോഗത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ, ശിവസേന അങ്ങനെയല്ലെന്നും ഒരിക്കലും പാലിക്കാൻ കഴിയാത്ത വാഗ്‌ദാനങ്ങൾ നൽകില്ലെന്നും താക്കറെ പറഞ്ഞു.
“ശിവസേന എല്ലാക്കാലത്തും ഇങ്ങനെയാണ്. കോൺഗ്രസിനും എൻസിപിക്കും ഒപ്പം സേനയും നീങ്ങുന്നു,” അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നും താക്കറെ പറഞ്ഞു. ജനങ്ങളുടെ പിന്തുണ ഉണ്ടാവണം. ആവശ്യമെങ്കിൽ വരും ദിവസം കോവിഡ് സാഹചര്യത്തെ കുറിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: പോലീസ് ഉദ്യോഗസ്‌ഥരെ മർദ്ദിച്ചു; ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ കേസ്








































