കോഴിക്കോട്: അഴീക്കോട് പ്ളസ് ടു കോഴക്കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസം കെഎം ഷാജി എംഎല്‍എയെ ഇഡി ചോദ്യം ചെയ്‌തത് നീണ്ട 16 മണിക്കൂറുകള്‍. ബുധനാഴ്‌ച രാവിലെ നടന്ന ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി 1.45ന്. ചോദ്യം ചെയ്യല്‍ തുടരും.
എല്ലാത്തിനും കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും പൂര്‍ണ ആത്‍മ വിശ്വാസത്തിലാണെന്നും കെഎം ഷാജി മാദ്ധ്യമങ്ങളോട് പറഞ്ഞു. പത്ത് ദിവസത്തിനകം വീണ്ടും ചില രേഖകളുമായി ഹാജരാകണം. എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞതായും ഷാജി പറഞ്ഞു.
National News: ബിഹാറിന് ശേഷം ബംഗാളിലേക്ക്; മമതക്ക് മുന്നറിയിപ്പുമായി മോദി
കൃത്യമായി തയാറാക്കിയ ചോദ്യാവലിയിലൂടെയാണ് എംഎല്‍എയെ ഇഡി ചോദ്യം ചെയ്‌തത്. ആഡംബര വീട് നിര്‍മാണത്തിന്റെ വിവരങ്ങള്‍ക്ക് പുറമെ പാസ്‌പോർട്ട് വിവരങ്ങളും വിദേശ യാത്രാ വിവരവും ഇഡി ചോദിച്ചറിഞ്ഞു. 2014 ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ളസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കെഎം ഷാജി കോഴ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പത്‍മനാഭനായിരുന്നു പരാതിക്കാരന്‍.