കോഴിക്കോട്: മണ്ണ് മാറ്റുന്നതിനിടെ വലിയ പന കടപുഴകി ദേഹത്ത് വീണ് വയോധികയ്‌ക്ക് ദാരുണാന്ത്യം. പന്തീരാങ്കാവ് അരമ്പചാലിൽ ചിരുതക്കുട്ടിയാണ് (88) മരിച്ചത്. ഇവരുടെ തൊട്ടടുത്ത പറമ്പിൽ വീട് നിർമാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുമ്പോഴായിരുന്നു അപകടം. പന ആദ്യം പ്ളാവിലേക്കാണ് മറിഞ്ഞത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ചിരുതക്കുട്ടിയുടെ ദേഹത്തേക്ക് പനയും പ്ളാവും കൂടി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
Most Read| ബംഗാൾ ട്രെയിൻ അപകടം; മരണസംഖ്യ 15 ആയി- പത്ത് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു







































