കൊച്ചി: വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ വീണ്ടും പരിഹസിച്ച് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മോദി ഗുജറാത്തിലേക്കും അമിത് ഷാ ത്രിപുരയിലേക്കും പോയി. രാഹുൽ ഗാന്ധി ലണ്ടനിലേക്കോ മറ്റോ പോകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്ത് പൂര്‍ണമായും ഇല്ലാതായെന്നും മോദിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ബിജെപിക്ക് വന്‍വിജയം ലഭിക്കാന്‍ കാരണമായതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി മുന്നോട്ട് വെച്ച രാഹുല്‍ ഗാന്ധി വയനാടിന്റെ പ്രധാനമന്ത്രിയായി തുടരട്ടേയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
അതേസമയം കനത്ത തോൽവി കണക്കിലെടുത്ത് പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെക്കുമെന്ന് സൂചനകളുണ്ട്. പ്രവർത്തക സമിതിയിൽ പ്രിയങ്കക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.
Read Also: എച്ച്എൽഎൽ ലേലം; മോദിയ്‌ക്ക് കത്തയച്ച് പിണറായി വിജയൻ