തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണം: ജില്ലയിൽ അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു

By Desk Reporter, Malabar News
Election
Representational Image
Ajwa Travels

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സീനിയര്‍ എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, മൂന്ന്-നാല് സായുധ പോലീസ് ഉദ്യോഗസ്‌ഥർ, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡാണ് രൂപീകരിച്ചത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ കാസർഗോഡ് എസ്‌ജിഎസ്‌ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസിലെ സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ മൈല നായ്‌ക് ‌സ്‌ക്വാഡിന് നേതൃത്വം നല്‍കും. കാസർഗോഡ് മണ്ഡലത്തില്‍ കാസർഗോഡ് എസ്‌ജിഎസ്‌ടി സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ കെ രാജേന്ദ്രയും ഉദുമ മണ്ഡലത്തില്‍ ഹൊസ്‌ദുർഗ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസിലെ സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ പിവി രത്‌നാകരനും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഹൊസ്‌ദുർഗ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസിലെ സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ വി സജിത്ത് കുമാറും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കാസർഗോഡ് റീസര്‍വേ ഓഫീസ് ടെക്‌നിക്കല്‍ അസിസ്‌റ്റന്റ് തമ്പാനും സ്‌ക്വാഡിന് നേതൃത്വം നല്‍കും.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മുതലുള്ള അനധികൃത പണം ഇടപാടുകള്‍, മദ്യവിതരണം, മറ്റേതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കല്‍ എന്നിവ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും. ഇവര്‍ക്ക് മാര്‍ച്ച് ഒന്നിന് രാവിലെ 11 മണിക്ക് കളക്റ്ററേറ്റില്‍ പരിശീലനം നല്‍കും.

Also Read:  മുസ്‌ലിം സ്‌ത്രീകളെ പൊതുമണ്ഡലത്തിൽ മൽസരിപ്പിക്കേണ്ട; ലീഗിനോട് സുന്നി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE