ആലപ്പുഴ: എം ലിജുവിനെതിരെ വീണ്ടും ആരോപണവുമായി ഇല്ലിക്കൽ കുഞ്ഞുമോൻ രംഗത്ത്. ഷാനിമോൾ ഉസ്‌മാനെ തോൽപിക്കാൻ എം ലിജുവും മറ്റൊരു ഉന്നത നേതാവും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ഇവർ ആലപ്പുഴയിലെ റിസോർട്ടിൽ രഹസ്യ യോഗം ചേർന്നെന്നുമാണ് കുഞ്ഞുമോന്റെ പുതിയ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിൽ എം ലിജുവിനെ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കുഞ്ഞുമോനെ പാർട്ടി സസ്‌പെൻഡ് ചെയ്‌തിരുന്നു.
അമ്പലപ്പുഴയില്‍ മൽസരിക്കാൻ ആഗ്രഹിച്ചിരുന്ന കുഞ്ഞുമോന്‍ രഹസ്യമായി വര്‍ഗീയപ്രചരണം നടത്തുകയും ബോര്‍ഡുകള്‍ സ്‌ഥാപിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. എം ലിജുവിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇല്ലിക്കൽ കുഞ്ഞുമോൻ നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്നാണ് കെപിസിസി പ്രസിഡണ്ട് വ്യക്‌തമാക്കിയത്.
എന്നാൽ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നെ മാറ്റി നിർത്തിയതിൽ ഗൂഢാലോചന ഉണ്ടെന്ന് കുഞ്ഞുമോൻ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ഡിസിസിയില്‍ ചര്‍ച്ച ചെയ്യുകയോ പ്രവര്‍ത്തകരുടെ അഭിപ്രായം മാനിക്കുകയോ ചെയ്‌തില്ലെന്നും ഇയാൾ ആരോപിച്ചിരുന്നു.
Read also: ‘ആ പറഞ്ഞതിന്റെ അർഥം അതല്ല’; കുണ്ടറ പീഡന കേസിൽ എകെ ശശീന്ദ്രന് ക്ളീൻചിറ്റ്







































