‘ആ പറഞ്ഞതിന്റെ അർഥം അതല്ല’; കുണ്ടറ പീഡന കേസിൽ എകെ ശശീന്ദ്രന് ക്ളീൻചിറ്റ്

By Desk Reporter, Malabar News
Cleanchit-to AK Saseendran
Ajwa Travels

കൊല്ലം: കുണ്ടറയിൽ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ യുവതിയെ ഫോണില്‍ ബന്ധപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് ക്ളീൻചിറ്റ്. പരാതി ഒതുക്കി തീര്‍ക്കണമെന്ന ആരോപണത്തിന് അർഥമില്ലെന്ന് നിയമോപദേശം ലഭിച്ചു. നല്ല നിലയില്‍ പരിഹരിക്കണം എന്ന വാക്കാണ് ശശീന്ദ്രന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് വാദം. മലയാള നിഘണ്ടു ഉദ്ധരിച്ചാണ് മന്ത്രിയുടെ വാക്കുകളില്‍ തെറ്റില്ലെന്ന് നിയമോപദേശം ലഭിച്ചത്.

ജില്ലാ ഗവണ്‍മെന്റ് പ്‌ളീഡര്‍ ആര്‍ സേതുനാഥന്‍പിള്ള ശാസ്‌താംകോട്ട ഡിവൈഎസ്‌പിക്കാണ് നിയമോപദേശം കൈമാറിയത്. നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്ന അർഥത്തിലാണ് മന്ത്രി സംസാരിച്ചത് എന്നാണ് നിയമോപദേശത്തിൽ പറയുന്നത്. ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിൻവലിക്കണമെന്ന ഭീഷണി ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു.

Most Read:  ഡിസിസി; മുതിർന്ന നേതാക്കൾ ഇടഞ്ഞുതന്നെ, വഴങ്ങില്ലെന്ന് സുധാകരനും സതീശനും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE