കൊല്ലം: കുണ്ടറ പീഡനക്കേസ് പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രന് ക്‌ളീൻ ചിറ്റ് നൽകി പോലീസ്. പരാതി പിൻവലിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കാനാവില്ലെന്നും പോലീസ് വ്യക്‌തമാക്കി.
വിഷയം നല്ല രീതിയിൽ പരിഹരിക്കണമെന്ന നിർദ്ദേശം മാത്രമാണ് ശശീന്ദ്രൻ നൽകിയതെന്നും പോലീസിന്റെ റിപ്പോർട്ടിലുണ്ട്. യൂത്ത് ലീഗ് നേതാവായ സഹൽ നൽകിയ പരാതിയിലാണ് പോലീസ് റിപ്പോർട്. മന്ത്രി പരാതി പിൻവലിക്കാൻ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിൽ കേസെടുക്കാൻ പോലീസിനാകില്ല. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
പരാതിക്കാരിയായ ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ചത്. ഇരയുടെ പേരോ മറ്റോ മന്ത്രി പരാമർശിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അന്വേഷണത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകില്ലെന്നും പരാതിയിൽ സ്വാഭാവിക നടപടിയുണ്ടാകുമെന്നും എകെ ശശീന്ദ്രൻ പ്രതികരിച്ചു.
Also Read: മുട്ടിൽ മരംമുറി; സാജനും പ്രതികളും തമ്മിലുള്ള ഫോൺവിളി രേഖകൾ പുറത്ത്