കാസർഗോഡ്: വിവാഹത്തിന് വരനെ വേഷം കെട്ടിച്ചും നൃത്തം ചെയ്‌തും ആനയിച്ച സംഭവത്തിൽ വരനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. കാസർഗോഡ് ഉപ്പളയിലെ വരന്റെ വീട്ടിൽ നിന്ന് ദക്ഷിണ കന്നഡ വിട്‌ളയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു വരനെ ഇത്തരത്തിൽ വേഷം കെട്ടിച്ചത്.
രാത്രി വരൻ പോകുന്ന ചടങ്ങിനിടെയാണ് സുഹൃത്തുക്കളുടെ അതിരുകടന്ന ആഹ്ളാദ പ്രകടനം. ദക്ഷിണ കന്നഡയിലെ ഹിന്ദു ആരാധനാ ദൈവമായ കൊറഗജ്‌ജയുടെ വേഷം കെട്ടിച്ചും ആഭാസ നൃത്തം ചെയ്യിപ്പിച്ചുമാണ് വരനെ വധുവിന്റെ വീട്ടിലേക്ക് ആനയിച്ചത്. വരന്റെ ദേഹമാസകലം ചായം പൂശുകയും ചെയ്‌തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ വിവിധ ഇടങ്ങളിൽ നിന്ന് പ്രതിഷേധവും ഉയർന്നിരുന്നു. ഹൈന്ദവ സംഘടനാ പ്രവർത്തകർ നൽകിയ പരാതിയിലാണ് കർണാടക പോലീസ് കേസെടുത്തത്. മലയാളിയായ വരനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എതിരെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
Most Read: ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററി തകരാറുകൾ ഇനി നാല് സെക്കൻഡിൽ കണ്ടെത്താം






































