പാലക്കാട്: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യ പോലീസ് പിടിയിൽ. കോഴിക്കോട് മേപ്പയ്യൂരിൽ നിന്നാണ് വിദ്യയെ പാലക്കാട് അഗളി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. വിദ്യയെ ഉടൻ പാലക്കാടേക്ക് കൊണ്ടുവരും. വിദ്യക്കായി അന്വേഷണ സംഘം മേപ്പയ്യൂർ, വടകര മേഖലകളിൽ തിരച്ചിൽ നടത്തിയിരുന്നു.
കേസ് രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ ഒളിവിൽപ്പോയ വിദ്യയെ 16ആം ദിവസമാണ് പോലീസ് അറസ്‌റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പോലീസും കാസർഗോഡ് നീലേശ്വരം പോലീസും രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യഹരജികൾ കോടതി പരിഗണിക്കുന്നത് മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പോലീസ് പിടികൂടിയിരിക്കുന്നത്.
Most Read: പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 കടന്നു; കൂട്ടായ പ്രവർത്തനം ആവശ്യമെന്ന് ആരോഗ്യമന്ത്രി