കോഴിക്കോട്: പരേതനായ പ്രമുഖ സാഹിത്യകാരൻ യുഎ ഖാദറിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി. 78 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്.
യുഎ ഖാദർ മരണപ്പെട്ടതിനു ശേഷം ഫാത്തിമ കിടപ്പിലായിരുന്നു. സംസ്‌കാരം തിക്കോടി മീത്തലെ പള്ളി ഖബർസ്‌ഥാനിൽ നടക്കും. മയ്യത്ത് നമസ്‌കാരം രാവിലെ 10.30ന്. മക്കൾ: യുഎ ഫിറോസ്, യുഎ കബീർ, യുഎ അദീപ്, യുഎ ഷെറീന, യുഎ സുലേഖ. മരുമക്കൾ: കെ സലാം, സഗീർ അബ്‌ദുല്ല, സുബൈദ, ഷെരീഫ, രാഹില.

കഴിഞ്ഞ വർഷം ഡിസംബർ 12നായിരുന്നു ഖാദറിന്റെ മരണം. നോവലുകളും ലേഖനങ്ങളും കഥാസമാഹാരങ്ങളുമായി അമ്പതിലേറെ കൃതികൾ രചിച്ച അദ്ദേഹം തന്റെ 85ആം വയസിലാണ് വിടവാങ്ങിയത്. തൃക്കോട്ടൂർ പെരുമ, അഘോരശിവം, തൃക്കോട്ടൂർ കഥകൾ, കൃഷ്‌ണമണിയിലെ തീനാളം, വള്ളൂരമ്മ, കലശം, ചങ്ങല, മാണിക്യം വിഴുങ്ങിയ കണാരൻ, ഭഗവതി ചൂട്ട് തുടങ്ങിയവയാണ് പ്രധാന കൃതികൾ.
Also Read: കാനറ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ഒളിവിലായിരുന്ന കാഷ്യർ പിടിയിൽ







































