കാനറ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ഒളിവിലായിരുന്ന കാഷ്യർ പിടിയിൽ

By Trainee Reporter, Malabar News
canara bank fraud
Representational Image
Ajwa Travels

ബെംഗളൂരു: പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ കാഷ്യർ പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അക്കൗണ്ടിൽ തിരിമറി നടത്തി 8 കോടി 13 ലക്ഷം രൂപയാണ് ഇയാൾ അപഹരിച്ചത്.

14 മാസങ്ങൾ കൊണ്ട് 191 ഇടപാടുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64,539 രൂപയാണ് കൈക്കലാക്കിയത്. സ്‌ഥിരം നിക്ഷേപങ്ങളിൽ നിന്നോ, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാതിരുന്ന അക്കൗണ്ടുകളിൽ നിന്നോ ആണ് പണം നഷ്‌ടപ്പെട്ടത്‌. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട് ഉടമ അറിയാതെ ക്‌ളോസ് ചെയ്‌തുവെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയത്. ഇതിനെ തുടർന്നാണ് കോടികളുടെ തട്ടിപ്പ് പുറം ലോകം അറിഞ്ഞത്.

Read also: കൃഷിനാശം രൂക്ഷം; കൃഷിഭവനുകൾ തുറക്കുന്നില്ല, കർഷകർ പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE