കൃഷിനാശം രൂക്ഷം; കൃഷിഭവനുകൾ തുറക്കുന്നില്ല, കർഷകർ പ്രതിസന്ധിയിൽ

By Team Member, Malabar News
farming issues
Ajwa Travels

വയനാട് : ശക്‌തമായ മഴയിലും കാറ്റിലും കനത്ത കൃഷിനാശം ഉണ്ടാകുമ്പോഴും ലോക്ക്ഡൗണിനെ തുടർന്ന് ജില്ലയിൽ കൃഷിഭവനുകൾ പ്രവർത്തന രഹിതം. ഇതേ തുടർന്ന് മഴക്കെടുതിയും രോഗബാധയും കൃഷി പ്രതിസന്ധിയും കണക്കിലെടുത്ത് കൃഷിഭവനുകളുടെ പ്രവർത്തനം അവശ്യ സർവീസിൽ ഉൾപ്പെടുത്തി പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്‌തമാകുന്നുണ്ട്.

നഷ്‌ടപരിഹാര വിതരണം, ധനസഹായവിതരണം, വളം-വിത്തു വിതരണം, കെടുതികളുടെ കണക്കെടുപ്പ് തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്താണ് ലോക്ക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് കൃഷിഭവനുകൾക്ക് പൂട്ട് വീണത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ജില്ലയിൽ വിത്ത് വിതരണവും, നഷ്‌ടപരിഹാര വിതരണവും സജീവമായി നടന്നിരുന്നു.

ഇത്തവണ വന്യമൃഗ ശല്യത്തിലും, ശക്‌തമായ മഴയിലും നിരവധി കർഷകരുടെ കൃഷികളാണ് നശിച്ചത്. എന്നാൽ കൃഷിഭവനുകൾ അടഞ്ഞു കിടക്കുന്നതോടെ കർഷകർ കൂടുതൽ പ്രതിസന്ധിയിലാണ്. നഷ്‌ട പരിഹാരത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാമെങ്കിലും അക്ഷയ സെന്ററുകൾ തുറക്കാത്തതും, സ്വന്തമായി അപേക്ഷ നൽകുന്നതിന് കൃത്യമായ ധാരണയില്ലാത്തതും കർഷകർക്ക് തിരിച്ചടിയാകുകയാണ്.

Read also : ഉരുൾപൊട്ടൽ ഭീഷണി; ചീനിക്കപ്പാറ കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE