‘തൃക്കോട്ടൂരിന്റെ പെരുമ ഉയർത്തിയ കഥാകാരന് ആദരാഞ്‌ജലികൾ’; സ്‌പീക്കർ

By Staff Reporter, Malabar News
malabarnews-ua khader
Ajwa Travels

തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരൻ യുഎ ഖാദറിന് ആദരാഞ്‌ജലികളുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. ഫേസ്ബുക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം പ്രിയ എഴുത്തുകാരനെ ഓർത്തെടുത്തത്. ബാല്യത്തില്‍ തന്റെ അച്ഛന്റെ കൈപിടിച്ച് എത്തിയ കൊച്ചു ഗ്രാമത്തിന്റെ ആത്‌മാവ് തൊട്ടറിഞ്ഞ്, ജീവിത തുടിപ്പുകളെ മനസിലേറ്റു വാങ്ങി നാടിന്റെ കഥാകാരനായി മാറിയ എഴുത്തുകാരനാണ് യുഎ ഖാദറെന്ന് സ്‌പീക്കർ ഫേസ്ബുക്കിൽ കുറിച്ചു.

‘പല കാലങ്ങളെ, പല ജീവിതങ്ങളെ തൃക്കോട്ടൂർ ചരടിൽ കോർത്തതാണ് തൃക്കോട്ടൂർ കഥാകാരന്റെ പെരുമ. നാട്ടു ജീവിതങ്ങളും നാട്ടുകഥകളും മാത്രമല്ല, നാട്ടുമൊഴിവഴക്കങ്ങളും കൂടിയാണ് ഖാദറിനെ ഗ്രാമത്തിന്റെ കഥാകാരനാക്കിയത്.’ സ്‌പീക്കർ പറഞ്ഞു.

കേരളത്തിലെ സാംസ്‌കാരിക രംഗത്ത് വ്യക്‌തിമുദ്ര പതിപ്പിച്ച അദ്ദേഹത്തെ പോലൊരാളുടെ വിയോഗം നികത്താനാവാത്ത നഷ്‌ടമാണെന്നും, എഴുത്തിന്റെ പെരുമയില്‍ അദ്ദേഹം എന്നും അനശ്വരനായിരിക്കുമെന്നും സ്‌പീക്കർ പറഞ്ഞു.

കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് ആദാരാഞ്‌ജലികൾ അർപ്പിച്ചത്. മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്‌ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്‌ടമാണ് യുഎ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

ശനിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു യുഎ ഖാദർ മരണപ്പെട്ടത്. ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. ഖബറടക്കം ഇന്ന് നടക്കും.

Read Also: തൃക്കോട്ടൂർ പെരുമയുടെ കഥാകാരന് വിട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE