കോഴിക്കോട്: ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ 5ആം വാർഡിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശത്തെ ഉള്ളാട്ടിൽ ചാക്കോ എന്ന കർഷകന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് തെങ്ങ്, കമുക്, റബ്ബർ എന്നീ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറെ ആഴ്ചകളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യം കുറഞ്ഞിരിക്കുകയായിരുന്നു എന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. എന്നാൽ വീണ്ടും ഇവയുടെ ശല്യം വർധിച്ചതോടെ ജനങ്ങൾക്ക് ആശങ്ക വർധിക്കുകയാണ്. പ്രദേശത്ത് പ്രതിദിനം രൂക്ഷമാകുന്ന കാട്ടാനശല്യം പരിഹരിക്കുന്നതിനായി കർശനമായ നടപടി സ്വീകരിക്കാൻ വനംവകുപ്പ് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.
Read also: ലഖിംപൂർ; ചോദ്യം ചെയ്യാനിരിക്കെ മന്ത്രിപുത്രൻ ഒളിവിൽ


































