കാസർഗോഡ്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. തെക്കൻബങ്കളം രാംകണ്ടത്തെ 47 കാരനെയാണ് എസ്ഐ ഇ ജയചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെൺകുട്ടി തന്നെയാണ് പോലീസിനെ നേരിട്ട് വിളിച്ചു പരാതി അറിയിച്ചത്.
മദ്യലഹരിയിൽ എത്തുന്ന പിതാവ് മകളെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായാണ് പരാതി. എന്നാൽ, പീഡനത്തിൽ സഹികെട്ടതോടെയാണ് ബന്ധുക്കളുടെ നിർദ്ദേശപ്രകാരം പെൺകുട്ടി നീലേശ്വരം പോലീസിൽ പരാതി നൽകിയത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
Most Read: സിപിഐഎം നേതാവിനെ കുത്തിക്കൊന്ന കേസ്; തിരുവല്ലയിൽ മൂന്ന് പേർ പിടിയിൽ






































