ന്യൂഡെൽഹി: വാഹനങ്ങളിൽ ഉടൻ തന്നെ ഇന്ധനം നിറക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫർ ഉടൻ തന്നെ അവസാനിക്കുമെന്നും രാഹുൽ പരിഹസിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് കോൺഗ്രസ് നേതാവിന്റെ പരിഹാസം.
‘പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക, മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുന്നു’ രാഹുല്‍ ട്വീറ്റ് ചെയ്തു. റഷ്യയുടെ യുക്രൈന് അധിനിവേശത്തിന് പിന്നാലെ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ധന വിലക്കയറ്റം ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ബാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴോടെ അവസാനിക്കും. മാര്‍ച്ച് പത്തിനാണ് ഫലം പുറത്ത് വരിക. മാര്‍ച്ച് ഏഴിന് ശേഷം രാജ്യത്ത് ഇന്ധന വില വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്ത് എണ്ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതിന് ശേഷം സര്‍ക്കാര്‍ വാറ്റ് വെട്ടികുറച്ചിരുന്നു. ശേഷം നാല് മാസത്തോളമായി രാജ്യത്തെ എണ്ണ വില മാറ്റമില്ലാതെ തുടരുകയാണ്.
फटाफट Petrol टैंक फुल करवा लीजिए।
मोदी सरकार का ‘चुनावी’ offer ख़त्म होने जा रहा है। pic.twitter.com/Y8oiFvCJTU
— Rahul Gandhi (@RahulGandhi) March 5, 2022
Most Read: കതിരൂർ മനോജ് വധക്കേസ്; പ്രതികളുടെ ജാമ്യം ശരിവെച്ച് കോടതി, ഹരജി തള്ളി







































