കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം. കെട്ടിട ഉടമയുടെ സുഹൃത്തായ കല്ലായി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. കെട്ടിടം ഉടമസ്ഥൻ ഡെൽഹിയിലാണ്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒറ്റ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. മുകൾ നിലയിൽ ട്യൂഷൻ സെന്ററാണ്.
പുലർച്ചെ ആറരയോടെയാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിഞ്ഞയുടൻ പോലീസും ഫയർ ഫോഴ്സും എത്തി തീയണച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കസബ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ



































