മുംബൈ : മുംബൈയിലെ ഭാണ്ഡുപിൽ മാളിനുള്ളിൽ പ്രവർത്തിച്ചിരുന്ന സൺറൈസ് ആശുപത്രിയിൽ തീപിടുത്തം. സംഭവസമയത്ത് ആശുപത്രിയിൽ 70ൽ അധികം കോവിഡ് രോഗികൾ ഉണ്ടായിരുന്നതായി റിപ്പോർടുകൾ വ്യക്തമാക്കുന്നുണ്ട്. അർധരാത്രി 12.30ഓടെയാണ് തീപിടുത്തം ഉണ്ടായത്.
മുംബൈയിലെ ഡ്രീംസ് മാളിന്റെ മൂന്നാം നിലയിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. സംഭവത്തെ തുടർന്ന് 2 പേർ ഇതുവരെ മരിച്ചിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്.
മാളിന്റെ ഒന്നാം നിലയിൽ ഉണ്ടായ തീപിടുത്തം മൂന്നാം നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ രോഗികളെ ആശുപത്രിക്ക് പുറത്തേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നിലവിൽ എല്ലാ രോഗികളെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയർ കിഷോരി പെഡ്നേക്കർ വ്യക്തമാക്കി.
Read also : ഇരട്ടവോട്ടുകൾ തടയുന്നതിന് കർശന പരിശോധന; 30ന് പൂർത്തിയാക്കും







































