തിരുവനന്തപുരത്ത് 117 ആശുപത്രികളിൽ അഗ്‌നിസുരക്ഷാ സംവിധാനമില്ല; റിപ്പോര്‍ട്

By Staff Reporter, Malabar News
fire security thiruvananthapuram hospitals
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യ സ്‌ഥാപനങ്ങളിലെ സുരക്ഷാ വീഴ്‌ചയ്‌ക്ക് തെളിവായി തിരുവനന്തപുരത്തെ ആശുപത്രികള്‍. തലസ്‌ഥാനത്ത് മാത്രം 117 ആശുപത്രികളില്‍ മതിയായ അഗ്‌നിശമന സംവിധാനങ്ങള്‍ നിലവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫയര്‍ഫോഴ്‌സ് ഓഡിറ്റ് റിപ്പോര്‍ട് ജില്ലാ കളക്‌ടർക്ക് കൈമാറി.

കോവിഡ് വ്യാപനത്തിനിടെ ആശുപത്രികളിലെ തിരക്ക് വര്‍ധിക്കുകയാണ്. ഈ പശ്‌ചാത്തലത്തിലാണ് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ ഫയര്‍ഫോഴ്‌സ് പരിശോധന നടത്തിയത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികൾ ഉള്‍പ്പെടെ 117 ആശുപത്രികളില്‍ അഗ്‌നിശമന സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്നാണ് കണ്ടെത്തിയത്.

ഇതില്‍ 50 എണ്ണം കോവിഡ് ആശുപത്രികളാണ്. ഇതില്‍ പതിനാല് ആശുപത്രികള്‍ക്ക് എന്‍ഒസി ഇല്ല. 16 ആശുപത്രികളില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളും ഇല്ലെന്നാണ് കണ്ടെത്തല്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ആര്‍സിസി, എസ്എടി തൈക്കാട് എന്നിവിടങ്ങളിലും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്ന് ഫയര്‍ഫോഴ്‌സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: ലോക്ക്‌ഡൗൺ ലംഘനം; രമ്യാ ഹരിദാസും വിടി ബൽറാമും ഉൾപ്പടെ 6 പേർക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE