കണ്ണൂർ: തളിപ്പറമ്പിൽ ക്ഷേത്രം കത്തി നശിച്ചു. തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതികാവ് ക്ഷേത്രത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. പൂരം ആഘോഷം നടക്കുന്നതിനാൽ രാത്രി വൈകിവരെ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ ഉണ്ടായിരുന്നു.
പൂരാഘോഷ പരിപാടികൾ കഴിഞ്ഞു നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും പോയതിന് ശേഷമാണ് തീപിടിത്തം ഉണ്ടായത്. ക്ഷേത്രം ശ്രീകോവിൽ പൂർണമായി കത്തിനശിച്ചു. നാട്ടുകാരും തളിപ്പറമ്പ് അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റുകളും എത്തിയാണ് തീ അണച്ചത്.
Most Read: ഓടുന്ന ട്രെയിനിൽ തീയിട്ട കേസ്; പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ







































