കാസർഗോഡ് മൽസ്യബന്ധന ബോട്ട് മറിഞ്ഞു ഒരാൾ മരിച്ചു; ഒരാളെ കാണാതായി

By Senior Reporter, Malabar News
Fishing Boats Capsized In Kollam And Two Were Missing
Representational Image
Ajwa Travels

കാസർഗോഡ്: നീലേശ്വരം അഴിത്തലയിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരുമരണം. ഒരാളെ കാണാതായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോയമോൻ (50) ആണ് മരിച്ചത്. കാണാതായ മുനീറിനായി തിരച്ചിൽ തുടരുകയാണ്.

ബോട്ടിലുണ്ടായിരുന്ന മറ്റു 34 പേർ നീന്തിരക്ഷപ്പെട്ടു. ഇവരെ കോസ്‌റ്റ്ഗാർഡും രക്ഷാപ്രവർത്തകരും ചേർന്ന് കരയിലെത്തിച്ചു. പടന്ന സ്വദേശിയുടെ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് മറിഞ്ഞത്. മലപ്പുറം, ഒഡീഷ, തമിഴ്‌നാട് സ്വദേശികളായ 36 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

ആദ്യഘട്ടത്തിൽ കോസ്‌റ്റ്ഗാർഡിനും രക്ഷാപ്രവർത്തകർക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തത് രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ശക്‌തമായ തിരയിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തിക്കയറിയവരെ രക്ഷപ്പെടുത്തിയത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Most Read| ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE