കൊച്ചി: ടാറ്റു സ്‌റ്റുഡിയോയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്‌റ്റിലായ ലായ കൊച്ചിയിലെ ഇങ്ക് ഫെക്‌റ്റഡ് ടാറ്റു സ്‌റ്റുഡിയോ ഉടമ സുജേഷിനെതിരെ വീണ്ടും പരാതി. വിദേശ വനിതയാണ് പരാതിയുമായി രംഗത്ത് എത്തിയത്. കൊച്ചിയിലെ കോളേജ് വിദ്യാർഥിനിയായിരുന്നു യുവതി. ഇടപ്പള്ളിയിലെ ടാറ്റു സ്‌റ്റുഡിയോയില്‍ വെച്ച് സുജേഷ് പീഡിപ്പിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ വിദേശ വനിത കൊച്ചി കമ്മീഷണര്‍ക്ക് പരാതി നല്‍കി. സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു സുജേഷിനെതിരെ ആദ്യം ആരോപണം ഉയർന്നത്. ടാറ്റൂ ചെയ്യാനെത്തിയ യുവതിക്ക് മേല്‍ ലൈംഗിക അതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ സമാന ആരോപണവുമായി നിരവധി യുവതികള്‍ രംഗത്തെത്തി.
പ്രതിക്കെതിരെ ആറു യുവതികളുടെ പരാതി ലഭിച്ചതോടെ ബലാൽസംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് ആറ് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. 5 യുവതികള്‍ നേരിട്ടു പരാതി നല്‍കുകയും ഒരാള്‍ ഇമെയിലില്‍ പരാതി അയക്കുകയും ചെയ്‌തു.
പിന്നാലെ ഒളിവിൽ പോയ ഇയാൾ ചേരാനല്ലൂരിലെത്തി പോലീസിൽ കീഴടങ്ങുകയായിരുന്നു. അറസ്‌റ്റ് രേഖപ്പെടുത്തിയതോടെ വരും ദിവസങ്ങളില്‍ സുജീഷിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ വിദേശ വനിതയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
Most Read: ഒന്നര വയസുകാരിയെ കൊന്ന സംഭവം; മുത്തശ്ശിക്കും അച്ഛനുമെതിരെ കേസ്; അറസ്‌റ്റ് ഉടൻ