കൊൽക്കത്ത: മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് യശ്വന്ത് സിൻഹ തൃണമൂലിൽ എത്തുന്നത്. കൊൽക്കത്തയിലെ പാർട്ടി ഓഫീസിൽ എത്തിയാണ് അദ്ദേഹം തൃണമൂൽ അംഗത്വം സ്വീകരിച്ചത്.
ഡെറിക് ഒബ്രിയാൻ, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖർജി എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. 2018ലാണ് യശ്വന്ത് സിൻഹ ബിജെപിയിൽ നിന്ന് രാജിവെച്ചത്. വാജ്പേയ് സർക്കാരിൽ അദ്ദേഹം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്‌തിട്ടുണ്ട്. സിൻഹയുടെ മകൻ ജയന്ത് സിൻഹ ഇപ്പോഴും ബിജെപിയിലാണ്. ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് അദ്ദേഹം.
Read also: മുന്നോട്ടു തന്നെ; അതിർത്തിയിൽ വീടുകൾ പണിത് കർഷകർ