ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും പത്‌മശ്രീ ജേതാവുമായ ഡോ. കെകെ അഗര്‍വാള്‍ കോവിഡ് ബാധിച്ചു മരിച്ചു. തിങ്കളാഴ്‌ച രാത്രിയോടെ ആയിരുന്നു അന്ത്യം. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ അദ്ദേഹം ഡെല്‍ഹി എയിംസില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികില്‍സയില്‍ കഴിഞ്ഞിരുന്നത്.
ജനങ്ങളില്‍ ആരോഗ്യ അവബോധം വളര്‍ത്തുന്നതിനും പൊതുജനാരോഗ്യ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്‌തിയാണ് കെകെ അഗര്‍വാൾ. മഹാമാരിയുടെ സമയത്തും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും വീഡിയോയിലൂടെയും മറ്റും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മുന്‍കൈയെടുത്തിരുന്നു; കുടുംബം പുറത്തുവിട്ട പ്രസ്‌താവനയില്‍ പറയുന്നു.
രാജ്യത്തെ പ്രശസ്‌ത കാർഡിയോളജിസ്‌റ്റാണ് ഡോ. അഗർവാൾ. ഹാർട്ട് കെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മേധാവിയാണ്. 2010ലാണ് രാജ്യം അദ്ദേഹത്തെ പത്‌മശ്രീ നൽകി ആദരിച്ചത്. 2005ൽ ഡോ. ബിസി റോയ് അവാർഡും ലഭിച്ചിട്ടുണ്ട്.
Read also: സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്