ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽ വെച്ചാണ് അദ്ദേഹത്തിന് നെഞ്ചിന് വെടിയേറ്റത്. വെടിയുതിര്‍ത്തയാളെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. പടിഞ്ഞാറൻ നഗരമായ നാരയിൽ പ്രസംഗിക്കുന്നതിനിടെ ആണ് വെടിയേറ്റത് എന്നാണ് റിപ്പോർട്.
Most Read: ഗൗരി ലങ്കേഷ് വധം; ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും