ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണം; രാജ്യത്ത് നാളെ ദുഃഖാചരണം

By Team Member, Malabar News
Mourning In India Tomorrow In The Death Of Shinzo Abe
Ajwa Travels

ന്യൂഡെൽഹി: വെടിയേറ്റ് മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉറ്റ സുഹൃത്തിനെ നഷ്‌ടമായെന്നും, ആബെയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്‌തു. കൂടാതെ ആബെയുടെ മരണത്തെ തുടർന്ന് നാളെ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

മികച്ച രാജ്യതന്ത്രജ്‌ഞനും ഭരണകര്‍ത്താവുമായിരുന്ന ആബെ, ലോകത്തെ മികച്ചൊരിടമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു എന്നും മോദി ട്വീറ്റ് ചെയ്‌തു.

പൊതുപരിപാടിക്കിടെ പ്രസംഗിക്കുമ്പോൾ പിന്നിലൂടെ എത്തിയ ആളാണ് ആബെയെ വെടിവച്ചത്. തുടർന്ന്  ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബെയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്‌ഥിരീകരിച്ചത്. വെടിവെച്ച നാല്‍പ്പതുകാരനായ അക്രമി നിലവിൽ പിടിയിലായി. എന്നാൽ കൊലപാതക കാരണം വ്യക്‌തമല്ല.

Read also: ദേഹാസ്വാസ്‌ഥ്യം; നടൻ ചിയാൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE