ന്യൂ ഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലം ഡെല്‍ഹിയിലായിരുന്നു അന്ത്യം. 5 തവണ രാജ്യസഭയിലും 4 തവണ ലോക്സഭയിലും അംഗമായിരുന്നു. ഡാര്‍ജിലിംഗ് മണ്ഡലത്തെയായിരുന്നു ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. അടല്‍ ബിഹാരി വാജ്പേയ് മന്ത്രിസഭയിലെ ശക്തനായ നേതാവായിരുന്നു ജസ്വന്ത് സിങ്. വിദേശകാര്യം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിയായി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മരണത്തില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.
Read also: രാജ്യത്തെ പോറ്റുന്ന കർഷകരെ സംരക്ഷിക്കാൻ ഉണരേണ്ട സമയമാണ് മോദി ഭരണകാലം; മുനവ്വറലി തങ്ങൾ







































