ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,067 പുതിയ കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. 13,087 പേർ രോഗമുക്‌തി നേടി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 94 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തു. ഇതോടെ ആകെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,08,58,371 ആയി. നിലവിൽ 1,41,511 സജീവ രോഗികളാണ് ഇന്ത്യയിലുളളത്.
ഫെബ്രുവരി 9 വരെ 20,33,24,655 സാമ്പിളുകൾ പരിശോധിച്ചു . ഇന്നലെ മാത്രം 7,36,903 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. അതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 66 ലക്ഷം കടന്നു.
Read also: വേനൽ കടുത്തു; തീപിടുത്തം വ്യാപകം, അഗ്‌നിരക്ഷാ സേനക്ക് തിരക്ക് കൂടുന്നു









































