വയനാട്: മാനന്തവാടി നിയോജക മണ്ഡലത്തിലെ തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുലിക്കാട്ട്കടവ് പാലത്തിന്റെ നിര്‍മാണോല്‍ഘാടനം പൊതുമരാമത്ത് – രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി നിര്‍മാണ പ്രവര്‍ത്തികളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചത്.
21 മീറ്റര്‍ നീളമുള്ള മൂന്ന് സ്പാനുകളോട് കൂടിയ പാലം 12.63 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്.
വാളാട് വച്ച് നടന്ന ഉല്‍ഘാടന ചടങ്ങില്‍ ഒ ആര് കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീത ബാബു, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ സുരേന്ദ്രന്, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എ ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന് മാസ്റ്റര്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഏല് ജെ ഷജിത്ത്, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ രാജേഷ്, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പികെ മിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എംകെ ഷറഫുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
Malabar News: സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി






































