സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി; ജാഗ്രതാ നിര്‍ദേശം

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങിയതോടെ ജനങ്ങള്‍ ഭീതിയില്‍. ബീനാച്ചി പൂതിക്കാടാണ് മൂന്ന് കടുവകള്‍ ഇറങ്ങിയത്. നാട്ടുകാര്‍ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്‌റ്റ് ഓഫീസര്‍മാരെ അറിയിച്ചത്.

കടുവകള്‍ക്കായി വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Malabar News: മാവോയിസ്‌റ്റ്  ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് കബനി ദളം നേതാവ്

കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് ചെറിയ കടുവകളും തള്ളക്കടുവയുമാണ് നാട്ടിലിറങ്ങിയതെന്ന് ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

വയനാട്ടില്‍ നിന്ന് കഴിഞ്ഞ ആഴ്‌ച നെയ്യാറിലെത്തിച്ച കടുവ ചാടിപ്പോയതും ആശങ്കക്കിടയാക്കിയിരുന്നു. സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ അടുത്ത ദിവസം മയക്കുവെടി വെച്ചാണ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE