ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം റോഡ് പണിയിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് മേലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 384 പേരെ ഇതുവരെ രക്ഷപെടുത്തി. ഇതിൽ 7 പേരുടെ നില ഗുരുതരമാണ്.
ജോഷിമഠ് സെക്‌ടറിലെ നിതി താഴ്‌വരയിൽ വെള്ളിയാഴ്‌ചയാണ് അപകടമുണ്ടായത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാംപിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽ പെട്ടത്. ഇവിടെ ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്‌ചയും മഴയും തുടരുകയാണ്. പ്രതികൂല കാലാവസ്‌ഥ കാരണം അപകടം നടന്ന പ്രദേശത്തേക്ക് എത്തിപ്പെടാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിരുന്നില്ല.
ഫെബ്രുവരിയിലും സമാനമായ അപകടം ചമോലിയിൽ ഉണ്ടായിട്ടുണ്ട്. അന്നുണ്ടായ മഞ്ഞിടിച്ചിൽ ദുരന്തത്തിൽ എൺപതോളം പേർ കൊല്ലപ്പെട്ടിരുന്നു.
Also Read: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം വീണ്ടും രൂക്ഷം







































