മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരണസംഖ്യ 72 ആയി

By News Bureau, Malabar News
Uttarakhand rains

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്‌ഥാനത്ത് നിരവധി വീടുകൾ തകർന്നു. സർക്കാർ ഞായറാഴ്‌ച പുറത്തുവിട്ട റിപ്പോർട് അനുസരിച്ച്, 26 പേർക്ക് മഴക്കെടുതിയിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 224 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

പല നദികളും കരകവിഞ്ഞ് ഒഴുകുകയാണെന്നും ജനങ്ങൾ വിവിധ സ്‌ഥലങ്ങളിൽ ഒറ്റപ്പെട്ട് കിടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

സംസ്‌ഥാനത്തെ പ്രകൃതിക്ഷോഭത്തിന്റെ പശ്‌ചാത്തലത്തിൽ തന്റെ ഒക്‌ടോബർ മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Most Read: മയക്കുമരുന്ന് കേസ്; എൻസിബിക്ക് എതിരായ വെളിപ്പെടുത്തൽ വിജിലൻസ് അന്വേഷിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE