മഴക്കെടുതി രൂക്ഷം; ഉത്തരാഖണ്ഡിൽ മരണം 68 ആയി ഉയർന്നു

By Team Member, Malabar News
Uttarakhand Flood Updates And Total Death Raised To 68
Ajwa Travels

ന്യൂഡെൽഹി: മഴക്കെടുതിയെ തുടർന്ന് ഉത്തരാഖണ്ഡിൽ മരിച്ച ആളുകളുടെ എണ്ണം 68 ആയി ഉയർന്നു. അതേസമയം കാണാതായ ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സംസ്‌ഥാനത്ത് മഴയുടെ ശക്‌തി കുറഞ്ഞെങ്കിലും, മഞ്ഞു വീഴ്‌ച ഇപ്പോഴും ശക്‌തമായി തുടരുകയാണ്. മഞ്ഞു വീഴ്‌ചയിൽ ലംഖാഗ ചുരത്തിൽ കാണാതായ 6 പർവ്വതാരോഹകർക്കായുള്ള തിരച്ചിൽ വ്യോമസേന ഊർജിതമാക്കുകയും ചെയ്‌തു.

17 അംഗ പർവ്വതാരോഹണ സംഘത്തിൽ 11 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 65ഓളം പർവ്വതാരോഹകരെ ഇതുവരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തുകയും ചെയ്‌തു. മഴക്കെടുതിയെ തുടർന്ന് കുമയൂൺ മേഖലയിൽ മാത്രം ഏകദേശം 2,000 കോടി രൂപയുടെ നഷ്‌ടം ഉണ്ടായതായി സർക്കാർ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഹിമാലയൻ സംസ്‌ഥാനങ്ങളിലെല്ലാം നിലവിൽ ശക്‌തമായ മഞ്ഞു വീഴ്‌ചയാണ് ഉണ്ടാകുന്നത്.

വടക്കൻ പശ്‌ചിമബംഗാൾ മേഖലയായ ഡാർജിലിംഗിൽ ഇപ്പോഴും കനത്ത മഴയാണ് പെയ്യുന്നത്. കൂടാതെ ഈ പ്രദേശത്ത് മണ്ണിടിച്ചിലും രൂക്ഷമായി തുടരുകയാണ്. മഴക്കെടുതിയുടെ നിലവിലെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി മമത ബാനർജി ഞായറാഴ്‌ച ഡാർജിലിംഗ് സന്ദർശിക്കും.

Read also: ആഢ്യൻപാറ ജലവൈദ്യുത പദ്ധതി; ഈ വർഷം മികച്ച ഉൽപ്പാദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE