രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം വീണ്ടും രൂക്ഷം

By Syndicated , Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡെൽഹി ​ഗം​ഗാരാം ആശുപത്രിയിൽ 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്‌സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് അധികൃതർ അറിയിച്ചു. നൂറോളം രോഗികളുടെ നില അപകടത്തിൽ എന്നും ആശുപത്രി അധികൃതർ വ്യക്‌തമാക്കി.

ഓക്‌സിജൻ ലഭിക്കാത്തത് മൂലം കഴിഞ്ഞ ദിവസം 25 കോവിഡ് രോ​ഗികളാണ് ​ഗംഗാരാം ആശുപത്രിയിൽ മരിച്ചത്. എന്നാൽ മൂന്ന് മെട്രിക്ക് ടൺ ഓക്‌സിജൻ ആശുപത്രിക്ക് നൽകിയെന്നും ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ആരും മരിച്ചിട്ടില്ലെന്നുമാണ് സർക്കാർ പറയുന്നത്.

കോവിഡ് രോഗികൾക്കായി കിടക്കകളുടെ എണ്ണം കൂട്ടുന്നുണ്ടെങ്കിലും ആവശ്യമായ ഓക്‌സിജൻ ലഭ്യത കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഉറപ്പ് വരുത്തുന്നില്ലെന്ന് ആശുപത്രി അധികൃതർ ആരോപിക്കുന്നു.

Read also: ഓക്‌സിജൻ വിതരണം; സിംഗപ്പൂരിൽ നിന്ന് 4 കണ്ടെയ്‌നറുകൾ എത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE