കൊച്ചി: സംസ്ഥാനത്തു കഴിഞ്ഞ നാലു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 240 രൂപയാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ പവന് 37,560 രൂപയും ഗ്രാമിന് 4695 രൂപയുമായി.
സെപ്റ്റംബർ 10 മുതൽ 13വരെ 37,800 രൂപയായിരുന്നു സ്വർണവില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,892.80 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. വിലയിൽ 1.6 ശതമാനമാണ് കഴിഞ്ഞദിവസം ഇടിവുണ്ടായത്. മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് ഡോളറിന്റെ മൂല്യം ഉയർന്നതാണ് സ്വർണവിലയെ ബാധിച്ചത്. യുഎസിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിക്ഷേപകരെ ഓഹരിയിലുൾപ്പടെ പണമിറക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇതും വില കുറയുന്നതിനുള്ള പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നു.
Also Read: രാജ്യത്തെ വ്യാവസായിക ഉല്പാദനത്തില് 8 ശതമാനം ഇടിവ്







































