സ്വർണ വിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

By Desk Reporter, Malabar News
gold-price_2020-Oct-14
Ajwa Travels

കൊച്ചി: സംസ്‌ഥാനത്തു കഴിഞ്ഞ നാലു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 240 രൂപയാണ് ബുധനാഴ്‌ച കുറഞ്ഞത്. ഇതോടെ പവന് 37,560 രൂപയും ​ഗ്രാമിന് 4695 രൂപയുമായി.

സെപ്റ്റംബർ 10 മുതൽ 13വരെ 37,800 രൂപയായിരുന്നു സ്വർണവില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,892.80 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. വിലയിൽ 1.6 ശതമാനമാണ് കഴിഞ്ഞദിവസം ഇടിവുണ്ടായത്. മൂന്നാഴ്‌ചയിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് ഡോളറിന്റെ മൂല്യം ഉയർന്നതാണ് സ്വർണവിലയെ ബാധിച്ചത്. യുഎസിൽ സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിക്ഷേപകരെ ഓഹരിയിലുൾപ്പടെ പണമിറക്കാൻ പ്രേരിപ്പിക്കുന്നുണ്ട്​. ഇതും വില കുറയുന്നതിനുള്ള പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നു.

Also Read:  രാജ്യത്തെ വ്യാവസായിക ഉല്‍പാദനത്തില്‍ 8 ശതമാനം ഇടിവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE