രാജ്യത്തെ വ്യാവസായിക ഉല്‍പാദനത്തില്‍ 8 ശതമാനം ഇടിവ്

By Staff Reporter, Malabar News
MALABARNEWS-INDUST
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ആഗസ്‌റ്റ് മാസത്തില്‍ രാജ്യത്തെ വ്യാവസായിക ഉൽപാദനത്തിൽ 8 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സ്‌ഥിതിവിവര വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയത്. നിര്‍മ്മാണ, ഖനന-ഊര്‍ജമേഖലകളിലെ പ്രതിസന്ധിയാണ് ഉൽപാദനം കുറയാന്‍ കാരണമെന്ന് വിലയിരുത്തലുണ്ട്.

‘കോവിഡ് വ്യാപനം രൂക്ഷമായതിനു ശേഷമുള്ള മാസങ്ങളിലെ ഉൽപാദനവും അതിന് മുന്‍പുള്ള കാലത്തേതും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല’ കേന്ദ്ര മന്ത്രാലയം പറയുന്നു.

നിര്‍മ്മാണ മേഖലയില്‍ 8.6 ശതമാനവും, ഖനന, ഊര്‍ജ മേഖലകളില്‍ യഥാക്രമം 9 8, 1.8 ശതമാനം ഇടിവുമാണ് രേഖപ്പെടുത്തിയത്. അടച്ചിടല്‍ മൂലം നിരവധി വന്‍കിട വ്യവസായ സ്‌ഥാപനങ്ങള്‍ പ്രവർത്തനം നിർത്തി വെച്ചിരുന്നു. രാജ്യത്ത് വിവിധ ഘട്ടങ്ങളായി പല മേഖലകളും സര്‍ക്കാര്‍ തുറന്നു കൊടുക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉൽപാദനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.

Read Also: പരിസ്‌ഥിതി സൗഹൃദവും കാർബൺ മുക്‌തവുമായ ഹൈഡ്രജൻ വാഹനത്തിന്റെ പരീക്ഷണം വിജയകരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE