മലപ്പുറം: സമസ്തയുടെ മലപ്പുറം ജില്ലാകമ്മിറ്റി അതിന്റെ 50ആം വാർഷികം ഒരു കൊല്ലം നീണ്ട് നില്ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. ഇതിനാവശ്യമായ കരട് രൂപം തയ്യാറാക്കാന്‍ ഒരു കമ്മിറ്റിയെയും യോഗം ചുമതലപ്പടുത്തി. ഇന്ന് നടന്ന ജില്ലാ പ്രവര്‍ത്തകസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
എംടി അബ്ദുല്ല മുസ്ലിയാര്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍, പുത്തനഴി മൊയ്തീൻ ഫൈസി, കെഎ റഹ്മാൻ ഫൈസി കാവനൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സിഎച്ച് ത്വയ്യിബ് ഫൈസി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, കെടി മൊയ്തീൻ ഫൈസി തുവ്വൂര്‍, എംടി അബൂബക്കര്‍ ദാരിമി എന്നിവരാണ് കരട് രൂപം തയ്യാറാക്കുന്ന കമ്മിറ്റിയിലെ അംഗങ്ങൾ.
കണ്‍വീനറായി അബ്ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറത്തെ തെരഞ്ഞെടുത്തു. സമസ്ത കേന്ദ്രകമ്മിറ്റി, ജില്ലാകമ്മിറ്റികള്‍ക്ക് നല്കിയ പ്രവര്‍ത്തന മാര്‍ഗരേഖ യോഗത്തില്‍ അവതരിപ്പിച്ചു. ക്ഷേമനിധിയില്‍ നിന്ന് ഖാസി, ഖത്വീബ്, മുദര്‍രിസ് എന്നിവരുടെ മകളുടെ വിവാഹം, വീട് നിര്‍മ്മാണം, ചികിൽസ എന്നിവക്ക് രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപം യോഗം അനുവദിച്ചു.
കേന്ദ്രമുശാവറ അംഗം കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാരാണ് ഉൽഘാടനം ചെയ്ത യോഗത്തിൽ അബ്ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എംടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി സ്വാഗതവും സെക്രട്ടറി കെവി അസ്ഗറലി ഫൈസി നന്ദിയും പറഞ്ഞു.
അടുത്തിടെ ഇഹലോകവാസം വെടിഞ്ഞ സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് എ മരക്കാര്‍ മുസ്ലിയാര്, ജില്ലാ കമ്മിറ്റി അംഗം കാളാവ് സൈതലവി മുസ്ലിയാര്, എസ്എംഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, പിപി മൊയ്തുട്ടി ഹാജി താനൂര്‍, മന്‍സൂര്‍ ഫൈസി കാളമ്പാടി, സമസ്ത മുഫത്തിശ് എന്‍ മുഹമ്മദ് മുസ്ലിയാര് പുഴക്കാട്ടിരി, കുഞ്ഞി മുഹമ്മദ് മുസ്ലിയാര് ചെരക്കാപറമ്പ് എന്നിവര്‍ക്ക് വേണ്ടി നടത്തിയ പ്രത്യേക പ്രാർഥനക്ക് ഏലംകുളം ബാപ്പു മുസ്ലിയാര് നേതൃത്വം നല്കി.
ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ഒടി മൂസ മുസ്ലിയാര്, കെഎ റഹ്മാൻ ഫൈസി കാവനൂര്‍, പി സൈതലവി മുസ്ലിയാര് മാമ്പുഴ, വി അബ്ദുൽ ലത്തീഫ് ഫൈസി പാതിരമണ്ണ, ഇകെ കുഞ്ഞമ്മദ് മുസ്ലിയാര് കാട്ടുമുണ്ട, കെ മൂസ മുസ്ലിയാര് വളയംകുളം, ഖാസിം ഫൈസി പോത്തനൂര്‍, എം മുഹമ്മദ് മുസ്ലിയാര് വേങ്ങര, പിഎം മൊയ്തീൻ കുട്ടി മുസ്ലിയാര് തലപ്പാറ, കാടേരി മുഹമ്മദ് മുസ്ലിയാര്, അരിപ്ര അബ്ദുൽ അസീസ് ഫൈസി, ബശീര്‍ ഫൈസി ആനക്കര, ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അബ്ദുൽ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, സികെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദ് സലീം ദാരിമി കരിപ്പൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, സൈതാലിക്കുട്ടി ഫൈസി ഓമച്ചപ്പുഴ, യഅ്ഖൂബ് ഫൈസി രാമംകുത്ത് എന്നിവർ പ്രവർത്തക സമിതി യോഗത്തിൽ സംബന്ധിച്ചു.
Most Read: ജയ് ശ്രീറാം ബാനർ ഉയർത്തിയത് വലിയ പാതകമല്ലെന്ന് വി മുരളീധരൻ