മോസ്കോ: റഷ്യയില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ പ്ളേ സ്റ്റോറില്‍ ഇടപാടുകള്‍ നടത്തുന്നതിനും സബ്സ്ക്രിപ്ഷനുകൾ എടുക്കുന്നതും ഗൂഗിള്‍ വിലക്കിയെന്ന് റിപ്പോര്‍ട്. രാജ്യത്ത് പരസ്യങ്ങള്‍ക്കും മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നീക്കം.
റഷ്യ യുക്രൈനില്‍ നടത്തുന്ന സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ തീരുമാനം. പേമെന്റ് സംവിധാനത്തിലുണ്ടായ തകരാറുകളെ തുടര്‍ന്ന് റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് സംവിധാനം ഉപയോഗിക്കാനാകില്ലെന്ന് കമ്പനി മാര്‍ച്ച് 10ന് അറിയിച്ചിരുന്നു.
അതുകൊണ്ടു തന്നെ ആപ്പുകളും ഗെയിമുകളും നല്കുന്ന പെയ്ഡ് സേവനങ്ങള്‍ പണം നല്കി വാങ്ങാന്‍ റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് ഇനി മുതൽ സാധിക്കില്ല. എന്നാൽ സൗജന്യ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും തടസമുണ്ടാവില്ല.
Read Also: തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ പുതിയ നിയമവുമായി യുഎഇ








































