തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ പുതിയ നിയമവുമായി യുഎഇ

By Staff Reporter, Malabar News
-labor-lawUAE
Representational Image
Ajwa Travels

ദുബായ്: തൊഴിൽ തർക്കങ്ങൾ പരിഹരിക്കാനുള്ള നിയമത്തിന് യുഎഇയുടെ അംഗീകാരം. ഇത് സംബന്ധിച്ച ഉത്തരവ് യുഎഇ മാനവവിഭവശേഷി, എമിറേറ്റിസേഷൻ വകുപ്പ് പുറപ്പെടുവിച്ചു. ശമ്പളം ലഭിച്ചില്ലെങ്കിൽ 30 ദിവസത്തിനകം തൊഴിലുടമക്കെതിരെ പരാതി നൽകുന്നതടക്കമുള്ള നിർണായക ചട്ടങ്ങൾ പുതിയ നിയമത്തിലുണ്ട്.

തൊഴിലാളി കൃത്യവിലോപം കാണിക്കുകയാണെങ്കിൽ 14 ദിവസത്തിനുള്ളിൽ പരാതി നൽകാൻ തൊഴിലുടമക്കും അവകാശമുണ്ട്. മാനവവിഭവശേഷി, എമിറേറ്റിസേഷൻ മന്ത്രാലയത്തിലാണ് ഇത് സംബന്ധിച്ച പരാതികൾ നൽകേണ്ടത്. 14 ദിവസത്തിനകം പരാതിക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇത് ലേബർ കോടതിയിലേക്ക് മാറും.

തൊഴിൽ തർക്ക കേസിൽ വിധി വന്ന 14 ദിവസത്തിനുള്ളിൽ പെർമിറ്റ് റദ്ദാക്കാൻ തൊഴിലാളി അപേക്ഷ നൽകണം. കേസ് നടക്കുന്ന കാലയളവിൽ കൃത്യമായ മുൻ‌കൂർ അനുമതിയോടെ മറ്റൊരിടത്ത് ജോലി ചെയ്യാനും തൊഴിലാളിക്ക് അവകാശം ലഭിക്കും.

Read Also: അടുത്ത ലക്ഷ്യം രാജസ്‌ഥാൻ; പടയൊരുക്കം തുടങ്ങി കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE