ലോകായുക്‌തക്ക്‌ എതിരായ സർക്കാർ നടപടി തിരിച്ചടി ഭയന്ന്; ഉമ്മൻ ചാണ്ടി

By Staff Reporter, Malabar News
oommen-chandy
Ajwa Travels

തിരുവനന്തപുരം: ലോകായുക്‌തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്‌തയുടെ ചിറകരിയുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. മുൻപ് മുഖ്യമന്ത്രിയായിരുന്ന തനിക്കെതിരെ നിരവധി പരാതികള്‍ ലോകായുക്‌തയുടെ മുന്നില്‍ വന്നിരുന്നു. മടിയില്‍ കനമില്ലാത്തതിനാല്‍ ആ പരാതികളെ നിയമ നടപടികളിലൂടെയാണു നേരിട്ടത്.

പരാതി നൽകിയാല്‍ ആ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. അഴിമതിക്കെതിരെ ഏറ്റവും കാര്യക്ഷമമായ സംവിധാനമാണ് ലോകായുക്‌ത. അതിനെ സര്‍ക്കാരിന്റെ വകുപ്പാക്കി മാറ്റി ദുര്‍ബലപ്പെടുത്താനുള്ള നടപടിയെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ലോകായുക്‌തയുടെ പ്രസക്‌തി തന്നെ നഷ്‌ടപ്പെടുത്തുന്നതാണ് ഈ നീക്കമെന്ന് മുൻ ഉപലോകായുക്‌ത കെപി ബാലചന്ദ്രൻ പറഞ്ഞു. ലോകായുക്‌തയെ ഫലത്തിൽ ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും കെപി ബാലചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇതിലും ഭേദം ലോകായുക്‌ത പിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയുടെ സൗകര്യത്തിനായി കൊണ്ടുവരുന്ന ഭേ​​ദ​ഗതി നിയമപരമായി തന്നെ നിൽക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടിയും ഇതിനോട് പ്രതികരിച്ചു. ലോകായുക്‌തയുടെ വില പൂജ്യമാക്കി. ഭരണത്തിന്റെ സുതാര്യതയുടെ വിഷയമാണ് ഇത്. കേരളത്തിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ലയിതെന്നും, നീക്കത്തെ പ്രതിപക്ഷം ശക്‌തമായി എതിർക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി.

Read Also: രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 10 പേർക്ക് പുരസ്‌കാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE