കണ്ണൂര്‍: കേരളത്തിലെ കയര്‍മേഖലയെ പ്രതാപത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക്. അഴീക്കോട് കയര്‍ വ്യവസായ സഹകരണ സംഘത്തിന് സര്‍ക്കാര്‍ അനുവദിച്ച സ്പിന്നിങ് യന്ത്രങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈനായാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
കയര്‍ മേഖലയുടെ വികസനത്തിനായുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തൊഴിലാളികളും സഹകരണ സംഘങ്ങളും സഹകരിക്കുന്നുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.
Malabar News: കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു
10 യന്ത്രങ്ങളാണ് അഴീക്കോട് കയര്‍ വ്യവസായ സഹകരണ സംഘത്തിന് അനുവദിച്ചത്. ഉല്‍പാദന മികവ് കൈവരിക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്ക് പ്രതിദിനം 500 രൂപയെങ്കിലും കൂലി ഉറപ്പാക്കാനാണ് യന്ത്രങ്ങള്‍ അനുവദിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സി പ്രസന്ന അധ്യക്ഷയായ ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. കണ്ണൂര്‍ കയര്‍ പ്രോജക്ട് ഓഫീസര്‍ പി വി രവീന്ദ്രകുമാര്‍, കയര്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പത്മകുമാര്‍, കയര്‍ വികസന ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ എസ് പ്രദീപ്കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Read Also: ടിക് ടോക്കിന് തൽക്കാലം നിരോധനമില്ല