ടിക് ടോക്കിന് തൽക്കാലം നിരോധനമില്ല; ട്രംപിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് കോടതി

By Desk Reporter, Malabar News
Tik-Tok_2020-Sep-28
Ajwa Travels

വാഷിംഗ്‌ടൺ: ടിക് ടോക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് യുഎസ് ഫെഡറൽ കോടതി. നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് കോടതി ട്രംപിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌തത്‌. ട്രംപിന്റെ ഉത്തരവിനെതിരെ ടിക് ടോക്ക് സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി നടപടി. ജില്ലാ കോടതി ജഡ്‌ജി കാൾ നിക്കോൾസ് ആണ് താൽക്കാലിക സ്‌റ്റേ പുറപ്പെടുവിച്ചത്.

തിങ്കളാഴ്ച അർദ്ധരാത്രി മുതലാണ് ടിക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ട്രംപ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ നവംബർ 12വരെ ടിക് ടോക്ക് ഉപയോ​ഗിക്കാൻ അനുവാദം ഉണ്ടായിരുന്നു. ഇതിനെതിരെയുള്ള ടിക് ടോക്കിന്റെ ഹരജിയിൽ പക്ഷേ, നവംബർ 12ലെ നിരോധനം റദ്ദാക്കാൻ കോടതി തയ്യാറായിട്ടില്ല.

National News:  ചാരവൃത്തി കേസ്; രാജീവ്‌ ശർമയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ അയച്ചു

ടിക് ടോക്കിന്റെ മാതൃകമ്പനിക്ക് ചൈനീസ് സർക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ടിക് ടോക്ക് നിരോധിക്കാൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE