ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനില്‍ വീണ്ടും ഇന്ധന വില കൂട്ടാനൊരുങ്ങി സര്‍ക്കാര്‍. പ്രതിസന്ധി മറികടക്കാൻ വായ്പ നല്‍കണമെന്ന പാകിസ്ഥാന്റെ ആവശ്യം അംഗീകരിക്കണമെങ്കില്‍ ഇന്ധന വില ഇനിയും വര്‍ദ്ധിപ്പിക്കണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് ഇന്ധന വില വീണ്ടും കൂട്ടാൻ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പാക് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനില്‍ ഇന്ധന വില ഒറ്റയടിക്ക് 8.14 രൂപ വര്‍ദ്ധിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധ പരിപാടികള്‍ക്ക് പ്രതിപക്ഷം ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സർക്കാർ വീണ്ടും വില കൂട്ടാനൊരുങ്ങുന്നത്.
Read also: പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തു വന്നിട്ടില്ല; ജെപി നഡ്ഡ







































