പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തു വന്നിട്ടില്ല; ജെപി നഡ്ഡ

By Syndicated , Malabar News
jp-nadda
Ajwa Travels

ന്യൂഡെല്‍ഹി: വിവിധ സംസ്‌ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച പ്രകടനം തന്നെ കാഴ്‌ചവെക്കുമെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തുവന്നിട്ടില്ലെന്നും സംഘടനാപരമായി അടിത്തട്ടില്‍ കെട്ടുറപ്പുണ്ടാക്കുന്ന നടപടികള്‍ കൈക്കൊള്ളുമെന്നും നഡ്ഡ പറഞ്ഞു.

അതേസമയം ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നതിന് പിന്നാലെ ബിജെപി ഉന്നതാധികാര യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, എല്‍കെ അദ്വാനി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ട് വർഷമായി നിർവാഹക സമിതി യോഗം ചേർന്നിരുന്നില്ല. പാർലമെന്ററി ബോർഡ് അംഗങ്ങളും ദേശീയ ഭാരവാഹികളും ഡെൽഹിയുടെ സമീപപ്രദേശങ്ങളിൽ നിന്നുള്ള നിർവാഹകസമിതി അംഗങ്ങളും നേരിട്ട് പങ്കെടുക്കുന്നുണ്ട്.

വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അതത് സംസ്‌ഥാന സമിതി ഓഫിസുകളിൽ നിന്ന് ഓൺലൈനായാണ് പങ്കെടുക്കുന്നത്. നിർവാഹകസമിതി പുനഃസംഘടിപ്പിച്ച ശേഷം ചേരുന്ന ആദ്യയോഗത്തിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനമാണ് യോഗത്തിലെ പ്രധാന അജണ്ട.

Read also: വെള്ളപ്പൊക്കം; തമിഴ്‌നാട്ടിൽ സ്‌കൂളുകൾക്ക് അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE