തിരുവനന്തപുരം: ട്രഷറി നിയന്ത്രണം കടുപ്പിച്ചു സംസ്ഥാന സർക്കാർ. ധനപ്രതിസന്ധിയെ തുടർന്നാണ് നടപടി. പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ഇനിമുതൽ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണം. നേരത്തെ, ഈ നിയന്ത്രണത്തിന്റെ പരിധി 25 ലക്ഷമായിരുന്നു.
നിയന്ത്രണം നടപ്പിലാക്കുന്നതിനായി സോഫ്റ്റ്വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ട്രഷറി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് പ്രതിസന്ധി കടുത്തപ്പോൾ അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ധനവകുപ്പിന്റെ അനുമതി നിർബന്ധമാക്കിയിരുന്നു. സ്ഥിതി മെച്ചപ്പെട്ടതിന് ശേഷമായിരുന്നു പരിധി ഉയർത്തിയത്.
Most Read: ‘ഭക്ഷ്യസുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ല’; കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി







































